Showing posts with label Abdulla Yusuf Mash... Moothaappa... We Lost Our Soul.... Show all posts
Showing posts with label Abdulla Yusuf Mash... Moothaappa... We Lost Our Soul.... Show all posts

Friday, February 17, 2012





സൗഹൃദങ്ങളെ, ബന്ധങ്ങളെ, കുടുംബങ്ങളെ വിളക്കി നിർത്തിയ മഹത്തായ വ്യക്തിത്വത്തിന്.....

പിതാവിലും , പിതാവിന്റെ നിഴലിലും ഞാൻ തേടിയ സാമീപ്യത്തി‍ന് ...

അടുക്കുവാൻ ഞാൻ മറന്നെങ്കിലും, സ്വന്തം എന്ന് പറയാ൯ ഒരിക്കലും മടി കാണിക്കാത്ത അതുല്യ മനുഷ്യന് ...
അപാര മനസ്സിന് ...

പ്രതിസന്ധികളിൽ താങ്ങും തണലുമായ നിർമലതക്ക്, വിനോദ നിമിഷങ്ങളിൽ ആർത്തുല്ലസിച്ച നർമ്മങ്ങൾക്ക് , ഓർമ്മകൾക്ക് ...


ആദർശങ്ങളിൽ, സാമുദായിക - സാമൂഹ്യ - വ്യക്തിജീവിത ഘട്ടങ്ങളിൽ, ഉപദേശ - നിർദേശ - ഇടപെടലുകളിൽ മാർഗ ദർശിനിയായതിന്‍....

എല്ലാറ്റിലും ദൈവം കഴിഞ്ഞാൽ ഞാൻ ഉണ്ട് എന്ന കനത്ത ഉറപ്പിന്, വിശ്വാസത്തിന്, ചേർത്ത് നിർത്തലിന്‍ ...
ഒന്നും തിരികെ നൽകാൻ ആവാതെ ഈ ഞാൻ...



ഇന്ന് ഇവിടെ കനത്ത ശൂന്യതയിൽ ജീവിതത്തിനും, വിധിക്കും മുൻപിൽ ഉത്തരം തേടുന്ന ഒരായിരം ചോദ്യങ്ങൾക്കുമിടയിൽ കുറേ മനുഷ്യർ ...



ബാക്കിവെച്ചു പോയ മഹത്തായ ഉദ്ധരണികൾക്ക് , ഉദാഹരണങ്ങൾക്ക് , ആദർശത്തിന്‍ ജീവനേകുമെന്ന ഉറപ്പോടെ,

പ്രിയപ്പെട്ട മൂത്താപ്പക്ക്

കണ്ണുനീരിൽ, വേദനയിൽ കുത്തിർന്ന ,
ആത്മാവിൽ നിന്നുണരുന്ന നന്ദിയുടെ മൂർത്തിഭാവത്തിൽ വിട നൽകട്ടെ

ആത്മശാന്തിക്കായി പ്രാർത്ഥനകൾ അർപ്പിക്കുന്നു...