Tuesday, July 5, 2011





          ആംഗലേയ ഭാഷയില്‍ "shakespearean way" എന്നൊക്കെ Shakespeare ശൈലിയെ വിശേഷിപ്പിക്കാറുണ്ട് . അതിനോപ്പൊമോ , തീര്‍ച്ചയായും അതിലേറെ വിശേഷമായ ഒരു ശൈലി നമ്മുക്ക് മലയാളികള്‍ക്ക് നല്‍കിയത് ബേപ്പൂരിന്‍ സുല്‍ത്തനായിരുന്നൂ, ഒരു "ബഷീറിയന്‍ ശൈലി ".


****************************************************************************



           മലയാളഭാഷ ആര്യ-ദ്രാവിഡ ഭാഷകളുടെ ഒരു സങ്കര സന്തതിയാണ്‌. അതിനാല്‍ തന്നെ ഇരു വിഭാഗങ്ങളിലേയും ശബ്ദ-സ്വര പദ-ലയ ങ്ങള്‍ മലയാളഭാഷക്ക് അതിമനോഹരമായി വിഭാവനം ചെയ്യുവാനുള്ള ഒരു ശക്തമായ മണ്ടലമുണ്ട്. ആ ഒരു വിശാലതയെ അതീവ  നൈപുന്ണ്യത്തോടെ പരമാവധി ചൂഷണം ചെയ്യുക എന്ന ജോലിയാണ് നമ്മുടെ ഇന്നോളമുള്ള സാഹിത്യകാരന്മാര്‍ ചെയ്യ്തത് അല്ലെങ്കില്‍ ചെയ്യുന്നത്. ഈ ദ്രാവിഡ - ആര്യ ശൈലിയില്‍ നിന്നു മാറി മറ്റൊരു വിളക്കി  ചേര്‍ത്തലിലേക്ക് മലയാളഭാഷയെ നയിച്ചവര്‍ അനേകമില്ല. ഇവിടെയാണ് ബഷീര്‍ ശൈലിയും കൃതികളും വ്യത്യസ്തമാകുന്നത്. ആര്യ-ദ്രാവിഡ ശാഖകളില്‍ നിന്നു വിഭിന്നമായി മലയാളഭാഷയിലേക്ക് തനതായ ഒരു "തദേശീയ ഭാഷാ" ശാഖയെ വിളക്കി ചേര്‍ത്തത് ബഷീര്‍ ആയിരുന്നൂ.

           ഇത്തരം വിളക്കി ചേര്‍ത്തലുകള്‍ ഒരു ഭാഷയില്‍ എന്നും സംഭവിക്കുന്നതല്ല. പക്ഷെ പിന്നീട് ഒരുപാട് കാലം ആ പാത മറ്റുള്ളവര്‍ തുടരുകയാണ് ചെയ്യുക. മലയാളഭാഷയില്‍ ഇനിയൊരു വിളക്കി  ചേര്‍ത്തല്‍ എന്ന് എന്നത് പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു ചോദ്യമായി ശേഷിക്കുന്നൂ...


***************************************************************************




          നന്മയും നര്‍മവും ലളിത  വാക്യങ്ങളും ചേര്‍ത്ത്  കണ്ണീരിന്‍ മറയെ മറച്ച്... അടുക്കളകളില്‍ നിരങ്ങുന്ന ജീവിതങ്ങളിലേക്ക്, നാട്ടിന്‍ പുറങ്ങളിലെ സജീവതയിലേക്ക്, ജീവിതത്തിന്ടെ പൊള്ളയായ മുഖങ്ങളിലേക്ക്, മനുഷ്യ മനസ്സിന്ടെ നിസ്സാഹയതകളിലേക്ക് , ഈ ബ്രംമാണ്ട കുഷ്മണ്ടാങ്ങളെ  പറ്റി നമ്മുക്ക്  പറഞ്ഞുതന്ന , നമ്മുടെ  വിരുന്നുകാരനായി  വൈക്കത്തെ തലയോലപറമ്പില്‍ നിന്ന് വന്ന് , നമ്മളില്‍  ഒരാളായി , പിന്നെ  നമ്മുടെയൊക്കെ  സുല്‍ത്താനായി  വാണ  ആ വലിയ  ചെറിയ  മനുഷ്യന്‍... ഇന്ന്‍  നമ്മുടെ  നഷ്ട്ടസ്വപ്നം ...


***************ഒരായിരം  ബാഷ്പാജലികള്‍... *****************************


    

No comments:

Post a Comment